ചേപ്പുംപാറപള്ളി ചരിത്രത്തിലൂടെ..............

പത്തൊമ്പതാം നൂറ്റാണ്ടില്‍ ചേമ്പന്‍, കരിമ്പന്‍,കണ്ണന്‍, പെരിയോന്‍, മുളയന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന മലവര്‍ഗ്ഗക്കാര്‍ അടുത്തടുത്ത കുന്നുകളിലും മലകളിലും പതിവച്ചു പാര്‍ത്തിരുന്നു. ചേമ്പന്‍ പതിവച്ചതു പരന്ന പാറയോടുചേര്‍ന്ന് വളരെ ഉയരമുള്ള ഒരു വൃക്ഷചുവട്ടിലായിരുന്നു. പതി എന്നാല്‍ മലയില്‍ പാര്‍ക്കുവാനുള്ള വീടെന്നാണ്. അവിടെ അവരുടെ വിശ്വാസപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങളും നടത്തിപോന്നിരുന്നു. ആ വിസ്തൃതമായ പാറയും പരിസരങ്ങളും ചേമ്പന്‍പാറമല എന്നറിയപ്പെട്ടു. പിന്നീടു അതു ചേപ്പുംപാറയുമായി മാറി. അങ്ങനെ അടുത്തടുത്ത കുന്നുകളും മലകളും അവിടവിടെ വസിച്ചിരുന്നവരുടെ പേരിനോടു ബന്ധപ്പെടുത്തി കരിമ്പാപ്പതിമല, കണ്ണന്‍കുന്ന്, പെരിയോന്‍കുന്ന്, മുളയ്ക്കന്‍കുന്ന് എന്നിങ്ങനെ അറിയപ്പെട്ടുപോന്നു. ഇന്നും ഈ പേരുകളില്‍ തന്നെയാണ് അറിയപ്പെട്ടുപോരുന്നതും.
കുടിയേറ്റം :-  
കാലങ്ങള്‍ കഴിഞ്ഞതോടുകൂടി പുന്നത്തുറ, കിടങ്ങൂര്‍, ചേര്‍പ്പുങ്കല്‍, പാല തുടങ്ങിയ സമീപസ്ഥലങ്ങളില്‍നിന്നും ഈ പ്രദേശങ്ങളിലേയ്ക്ക് ആളുകള്‍ കുടിയേറിപാര്‍ക്കുവാന്‍ തുടങ്ങി. കാടുകള്‍ വെട്ടിത്തെളിച്ചു കൃഷികള്‍ ആരംഭിച്ചു. അതോടെ ഇവിടെ പാര്‍ത്തിരുന്ന മലജാതിക്കാര്‍ കിഴക്കന്‍ മലകളിലേയ്ക്കു മാറിപ്പോയി . പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ചേപ്പുംപാറയിലും പരിസരങ്ങളിലുമായി പത്തെഴുപതു വീട്ടുകാര്‍ സ്ഥിരതാമസക്കാരായി. അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായ റോമന്‍ കത്തോലിക്കരായിരുന്നു. അവര്‍ മതപരമായ ആരാധനാദികാര്യങ്ങള്‍ നടത്തിയിരുന്നതു മറ്റക്കര, മൂഴൂര്‍, അയര്‍ക്കുന്നം, പുന്നത്തുറ എന്നീപള്ളികളിലായിരുന്നു. ചേപ്പുംപാറയ്ക്കു കിഴക്കുഭാഗത്തുതാമസക്കാരായ അറുപതോളം വീട്ടുകാര്‍ മറ്റക്കര ഇടവകക്കാരായി. തെക്കുംപടിഞ്ഞാറും ഭാഗത്തുണ്ടായിരുന്ന ഇരുപത്തിയേഴില്‍പ്പരം വീട്ടുകാര്‍ അയര്‍ക്കുന്നം, പുന്നത്തുറ, മൂഴൂര്‍ എന്നീപള്ളി ഇടവകക്കാരുമായി. പ്രസ്തുത പള്ളികളില്‍ എത്തുന്നതിന് കല്ലും മുള്ളും നിറഞ്ഞ ഇടവഴികളും, ഒറ്റത്തടിതോട്ടുപാലങ്ങളും കടക്കേണ്ടിയിരുന്നു. ഈ കഷ്ടപ്പാടുകള്‍ തദ്ദേശവാസികളെ ഒരു ആരാധാനാലയത്തിന്റെ ആവശ്യകതയെപ്പറ്റി ചിന്തിപ്പിച്ചു. അങ്ങനെ ഇപ്പോഴത്തെ ദേവാലയത്തിന്റെ അടുത്ത് സൗകര്യപ്രദമായ സ്ഥലത്ത് അവര്‍ ഒരു കുരിശു സ്ഥാപിച്ചു. സന്ധ്യാപ്രാര്‍ത്ഥനകളും, നോമ്പുകാലങ്ങളിലെ വെള്ളിയാഴ്ചകളില്‍ വിയാസാക്രയും നടത്തുകയും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുകയും ചെയ്തുപോന്നു.

ആദ്യകാല ആലോചനകള്‍:-
തടമുറിയില്‍ കുര്യന്‍ വറുഗീസ്സ് വക സ്ഥലത്ത് ഒരു ഷെഡ്ഡുകെട്ടി താഴെപ്പറയുന്നവര്‍ ആലോചനകള്‍ക്ക് ആരംഭം കുറിച്ചു.

1) മണ്ണനാല്‍ കടിയനാട്ട് ഔസേപ്പ് കുഞ്ഞൗസേപ്പ്.
2) തോപ്പില്‍ തൊമ്മന്‍ ഔസേപ്പ്.
3) അപ്പച്ചേരില്‍ മത്തായി മത്തായി.
4) തടമുറിയില്‍ കുര്യന്‍ വറുഗീസ്.
5) മറ്റപ്പള്ളില്‍ അവിര കുര്യന്‍.
6) മീമ്പുഴയ്ക്കല്‍ ഔസേപ്പ് മത്തായി.
7) വിന്‍സന്റ് ചാക്കോ മണ്ണനാല്‍.
8) മണിയഞ്ചിറ സ്‌കറിയ ഔസേപ്പ്.
9) ഈയിലയില്‍ ഐപ്പ് ഔസേപ്പ്.
10) കൊട്ടുപ്പള്ളില്‍ മത്തായി വര്‍ക്കി.
11) തെക്കേല്‍ ചാക്കോ പുന്നൂസ്.
12) പതിയില്‍ ചാക്കോ തൊമ്മന്‍.
13) വെളിയത്ത് പോത്തന്‍ മത്തായി.
14) തോണിക്കുഴിയില്‍ കുര്യന്‍ അവിര.
15) ചേപ്പുംപാറ മാണി ഔസേപ്പ് 

മുതലായവര്‍. പള്ളി പണിയുവാന്‍ ആവശ്യമായ സ്ഥലവും രണ്ടായിരം(2000/-) രൂപാ മൂലധനവും ഉണ്ടെന്നു ബോദ്ധ്യപ്പെടുത്തിയെങ്കില്‍ മാത്രമേ അരമനയില്‍ നിന്നും അനുവാദം ലഭിക്കുമായിരുന്നുള്ളു. ഞായറാഴ്ച കൂട്ടായ്മകളില്‍ ഇതിനുള്ള ആലോചനകള്‍ നടത്തിപോന്നു. ചേപ്പുംപാറ മാണി ഔസേപ്പിന്റെ വക 1 ഏക്കര്‍ 30 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി. കൂടാതെ മണ്ണനാല്‍ വിന്‍സെന്റ് ഔസേപ്പ് 43.5സെന്റ് സ്ഥലം ദാനം ചെയ്യുകയും ചെയ്തു. വാങ്ങിയസ്ഥലത്തിന്റെ വില തോപ്പില്‍ തൊമ്മന്‍ ഔസേപ്പും, ഈയിലയില്‍ ഐപ്പ് ഔസേപ്പും ചേര്‍ന്നു നല്‍കിയാണ് ആധാരം നടത്തിയത് എന്ന കാര്യം പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. ഇതിനു പുറമേ കണ്ണന്‍കുന്നു ഭാഗക്കാര്‍ നടത്തിപ്പോന്നിരുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ നിന്നും ടി. സ്ഥലത്തിനോടുചേര്‍ന്നു 43.5 സെന്റ് സ്ഥലവും തോപ്പില്‍ തൊമ്മന്‍ ഔസേപ്പ് 26.5 സെന്റ് സ്ഥലവും ദാനം ചെയ്തു. ഇതിനിടയ്ക്ക് സൗകര്യപ്രദമായ ഒരു സ്ഥലം മണ്ണനാല്‍ തോട്ടിന്‍ കരയില്‍ ലഭിച്ചതുകൊണ്ട് ആദ്യം സ്ഥാപിച്ച കുരിശുമാറ്റി സ്ഥാപിച്ചു. ചേപ്പുംപാറ പള്ളി പണിതു കഴിഞ്ഞപ്പോള്‍ ഇത് പള്ളിയുടെ ആദ്യത്തെ കുരിശുപള്ളിയായി പണിയുകയും ചെയ്തു.
ആവശ്യമായ സ്ഥലം ലഭിച്ചതോടുകൂടി പള്ളി പണിയുടെ പ്രവര്‍ത്തങ്ങള്‍ വളരെ വേഗം പുരോഗമിച്ചു. 1938 സെപ്തംബര്‍ മാസത്തില്‍ മുമ്പു പ്രസ്താവിച്ച താല്ക്കാലിക ഷെഡ്ഡ് ഇപ്പോള്‍ പള്ളിയിരിക്കുന്ന സ്ഥലത്തേയ്ക്കു മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഒരു ഇടവകപ്പള്ളി ആരംഭിക്കുവാന്‍ ഈ പ്രദേശത്തെ ആളുകള്‍ ഇടവക ചേര്‍ന്നിരുന്ന മറ്റക്കര പള്ളിയുടെ ബഹുമാനപ്പെട്ട വികാരി. ആഗസ്തി നല്ലരിയേലിനെ സമീപിച്ച് ശുപാര്‍ശ കത്തും സാക്ഷിപ്പും ആവശ്യപ്പെട്ടു. അന്ന് മറ്റക്കര പള്ളിയുടെ പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരുന്നതിനാല്‍ അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. തളരാത്ത പ്രവര്‍ത്തകര്‍ നരിവേലിപള്ളി വികാരിയായിരുന്ന ബഹു. മണ്ണഞ്ചേരിലച്ചനെ സമീപിച്ച് ചേപ്പുംപാറക്കാരുടെ അത്യാവശ്യം വിശദീകരിച്ചു ബോദ്ധ്യപ്പെടുത്തി. അദ്ദേഹം വളരെ അനുഭാവപൂര്‍വ്വം വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി അപേക്ഷ ശുപാര്‍ശ ചെയ്തു തന്നു. ഗവണ്‍മെന്റില്‍ നിന്നും മെത്രാസന സമക്ഷത്തില്‍ നിന്നും താമസംവിനാ അനുവാദം നേടിയെടുക്കുവാന്‍ ശ്രീ. ഉലഹന്നാന്‍ തോപ്പിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്നത്തെ ചങ്ങനാശ്ശേരി മെത്രാന്‍ ദിവംഗതനായ മാര്‍ ജെയിംസ് കാളാശ്ശേരില്‍ തിരുമനസ്സുകൊണ്ട് അപേക്ഷ സ്വീകരിച്ചു. 1938 -ല്‍ തന്നെ പള്ളി പണിയുവാന്‍ അനുവാദം നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ നാട്ടുകാര്‍ സഹകരിച്ച് ചേന്നാമറ്റത്തുനിന്ന് സ്ഥലത്തേയ്ക്ക് വാഹനഗതാഗതയോഗ്യമായ ഒരു വഴി വെട്ടിത്തുറന്നു. ഈ റോഡാണ് ഇപ്പോഴത്തെ ചേന്നാമറ്റം- എണ്ണച്ചിറ റോഡായി പുരോഗമിച്ചിട്ടുള്ളത്. ഉടന്‍ തന്നെ ഗവണ്‍മെന്റ് അനുവാദത്തിനുമുള്ള അപേക്ഷ സമര്‍പ്പിച്ചു. അന്നത്തെ ഭരണകര്‍ത്താവ് സര്‍.സി.പിയും, കോട്ടയം ദിവാന്‍ പേഷ്‌ക്കാര്‍ ശ്രീ. ജി.എന്‍. തമ്പിയുമായിരുന്നതിനാല്‍ ഒരു ക്രൈസ്തവ ദേവലയത്തിന് അനുമതി നേടാന്‍ ബുദ്ധിമുട്ടായിരുന്നു. ശ്രീ. ഉലഹന്നാന്‍ തോപ്പില്‍ B.A.B.L. അദ്ദേഹത്തിന്റെ സഹജമായ കഴിവുകള്‍ വിനിയോഗിച്ചും, ബുദ്ധിമുട്ടിയും 16-06-1116 ലെ R.C.C. No 246 /41 -ാം നമ്പരായി നമ്മുടെ പള്ളിയ്ക്കുള്ള അനുവാദം സമ്പാദിച്ചു എന്ന വസ്തുത പ്രത്യേകം പ്രസ്താവ യോഗ്യമാണ്. ഉടന്‍ തന്നെ നിലവിലുണ്ടായിരുന്ന ഷെഡ്ഡ് പള്ളിയായി ഉപയോഗിക്കത്തക്കവണ്ണം അള്‍ത്താര, ത്രോണോസ് മുതലയാവ പണിതു വിപുലമാക്കി. കൂടാതെ ഒരു വൈദികന് താമസിക്കത്തക്കവിധം പള്ളിമുറി, കുശ്‌നി മുതലായവ പണി കഴിപ്പിച്ചു. സിമിത്തേരി കുരിശുംതൊട്ടി മുതലയവയ്ക്ക് അടുത്ത് സൗകര്യപ്രദമായ സ്ഥലം ആവശ്യംവന്നപ്പോള്‍ വടക്കേതോപ്പില്‍ ഉലഹന്നാന്‍ ഉലഹന്നാന്‍ 40 സെന്റും, ചേപ്പുംപാറ മാണി ഔസേപ്പ് 5.5 സെന്റും, അപ്പച്ചേരില്‍ മത്തായി മത്തായി 20 സെന്റും, ഉള്ളാട്ടില്‍ ചാക്കോ ചുമ്മാര്‍ 15 സെന്റും സ്ഥലവും ദാനമായി നല്‍കി. കൂടാതെ മണ്ണനാല്‍ വിന്‍സെന്റ് ചാക്കോ ഒരു കുരിശുപള്ളിയ്ക്കുവേണ്ടി 16 സെന്റ് സ്ഥലം ദാനം ചെയ്തു. ഈ സ്ഥലങ്ങളെല്ലാം നിത്യകുര്‍ബ്ബാനയ്ക്കുവേണ്ടി തീറായി പള്ളിയ്ക്കു തന്നിട്ടുള്ളതാണ്. ഈ പള്ളിയില്‍ ഇടവക ചേരുന്നവരുടെ സമ്മതപത്രം വാങ്ങി അയയ്ക്കണമെന്നുള്ള 17-03-41-ലെ വന്ദ്യ മെത്രാന്‍ തിരുമനസ്സിലെ 731-ാം നമ്പര്‍ കല്പനപ്രകാരം മറ്റക്കര ഇടവകക്കാരായിരുന്ന 60-ും നരിവേലി ഇടവകക്കാരായിരുന്ന 21-ും പുന്നത്തുറ ഇടവകക്കാരായിരുന്ന 5-ും മൂഴൂര്‍ ഇടവകക്കാരാനായ 1-ും ഉള്‍പ്പെടെ താഴെപ്പറയുന്ന 87 വീട്ടുകാരുടെ സമ്മതപത്രം അയച്ച് കൊടുത്തു. അവരവരുടെ സ്ഥിതിയ്ക്കനുസരിച്ച് വിഹിതം കൊടുക്കുന്നതിന് സമ്മതിച്ച് നരിവേലിപള്ളിയുടെ അന്നത്തെ വികാരി. കയ്യാലകത്ത് ബ. ഔസേപ്പച്ചന്റെ അടുക്കല്‍ രേഖപ്പെടുത്തി കൊടുക്കുകയും ചെയ്തു.
മറ്റക്കരപ്പള്ളിയില്‍ നിന്നും ഇടവക ചേര്‍ന്നവര്‍.
1) പടിഞ്ഞാറക്കര കന്നുകുഴിയില്‍ കുര്യന്‍ വര്‍ഗ്ഗീസ് (തടമുറി)
2) മീമ്പുഴയ്ക്കല്‍നിന്നും കിഴക്കേക്കുറ്റ് ഔസേപ്പ് മത്തായി
3) വെളിയത്ത് പോത്തന്‍ മത്തായി
4) ഈയിലയില്‍ ഐപ്പ് ഔസേപ്പ്.
5) മണ്ണനാല്‍ വിന്‍സെന്റ്ചാക്കോ.
6)പതിയില്‍ ചേപ്പുംപാറ ചാക്കോ തൊമ്മന്‍.
7) പേണ്ടാനത്ത് അബ്രാഹാം ഔസേപ്പ്.
8) കൊട്ടുപ്പള്ളില്‍ മത്തായി വര്‍ക്കി.
9) മണ്ണനാല്‍ നെടുമ്പറമ്പില്‍ ഔസേപ്പ് ഔസേപ്പ്.
10) മണിയഞ്ചിറ കപ്പലുമാക്കല്‍ സ്‌കറിയ ഔസേപ്പ്
11) തോണിക്കുഴിയില്‍ കുര്യന്‍ അവിര.
12) മറ്റപ്പള്ളില്‍ അവിര കുര്യന്‍.
13) അപ്പച്ചേരില്‍ ഔസേപ്പ് വര്‍ക്കി.
14) മറ്റപ്പള്ളില്‍ അവിര പീലിപ്പോസ്.
15) മറ്റപ്പള്ളില്‍ അവിര അബ്രാഹം.
16) ചേപ്പുംപാറ മാണി ഔസേപ്പ് (മേവട)
17) പാലയ്ക്കാമറ്റത്തില്‍ മത്തായി സ്‌കറിയ
18) വെളിയത്ത് പോത്തന്‍ പീലിപ്പോസ്.
19) മുരിയങ്കരി മത്തായി മത്തായി
20) ചേന്നാമറ്റത്ത് ഔസേപ്പ് വര്‍ക്കി
21) പതിയില്‍ ചാക്കോ വര്‍ഗ്ഗീസ്
22) തേവര്‍ ചേരിക്കല്‍ മത്തായി ഔസേപ്പ്.
23) തെക്കേകപ്പലുമാക്കല്‍ മത്തായി തോമസ്
24) പതിയില്‍ മത്തായി കുര്യക്കോ
25) പേണ്ടാനത്ത് ഔസേപ്പ് അബ്രാഹം
26) പേണ്ടാനത്ത് ഔസേപ്പ് പീലിപ്പോസ്.
27) പേണ്ടാനത്ത് ഔസേപ്പ് മാണി.
28) പേണ്ടാനത്ത് ഔസേപ്പ് ഔസേപ്പ്.
29) മണിയഞ്ചിറ കപ്പലുമാക്കല്‍ ഔസേപ്പ് സ്‌കറിയ
30) മണിയഞ്ചിറ കപ്പലുമാക്കല്‍ ഔസേപ്പ് തോമസ്.
31) മുരിയങ്കരിയില്‍ മത്തായി ഉതുപ്പ്.
32) മുരിയങ്കരിയില്‍ മത്തായി തൊമ്മി
33) മുരിയങ്കരിയില്‍ മത്തായി ഉലഹന്നാന്‍
34) പതിയില്‍ മത്തായി ഔസേപ്പ്.
35) പതിയില്‍ തൊമ്മന്‍ മത്തായി.
36) പതിയില്‍ കപ്പലുമാക്കല്‍ ചാക്കോ വര്‍ക്കി
37) മരോട്ടിയാകുളത്ത് തൊമ്മന്‍ സ്‌കറിയ.
38) തടമുറിയില്‍ വര്‍ഗ്ഗീസ് വര്‍ക്കി.
39) ചേന്നാമറ്റത്ത് ഔസേപ്പ് മത്തായി 
40) വട്ടന്തൊട്ടിയില്‍ ഔസേപ്പ് ചാക്കോ.
41) പുളിക്കലാത്ത് വര്‍ക്കി ഔസേപ്പ്.
42) മറ്റപ്പള്ളില്‍ കണ്ണംകുന്നേല്‍ അബ്രാഹം
43) തോട്ടുങ്കല്‍ തൊമ്മന്‍ മത്തായി
44) പൂവത്തുങ്കല്‍ അവിര ചാക്കോ (കമുകും പള്ളി).
45) പൂവത്തുങ്കല്‍ അവിര മത്തായി.
46) തടമുറിയില്‍ വര്‍ഗ്ഗീസ് കുര്യന്‍.
47) തടമുറിയില്‍ വര്‍ഗ്ഗീസ് ഔസേപ്പ്.
48) കൊച്ചുമഠത്തില്‍ ഔസേപ്പ് തൊമ്മന്‍.
49) ചൂലപ്പുഴ ചാക്കോ ഔസേപ്പ്.
50) ചൂലപ്പുഴ ഔസേപ്പ് ഔസേപ്പ്.
51) വട്ടത്തറയില്‍ ചാക്കോ പൗലോസ്.
52) കപ്പലുമാക്കല്‍ ദേവസ്യാ തൊമ്മന്‍.
53) തോണിക്കുഴി മത്തായി ചാക്കോ.
54) തടമുറിയില്‍ തൊമ്മന്‍ തോമസ്.
55) ചെരിക്കാനാം പുറത്തു് ലൂക്ക ദേവസ്യാ.
56) കൊട്ടുപ്പള്ളില്‍ മത്തായി മത്തായി.
57) കൊട്ടുപ്പള്ളില്‍ മത്തായി തൊമ്മന്‍.
58) തോണിക്കുഴിയില്‍ പോത്തന്‍ ഔസേപ്പ്.
59) മണ്ണനാല്‍ കന്നുകുഴിയില്‍ ഔസേപ്പ് ദേവസ്യാ.
60) പടിഞ്ഞാറേ കളരിക്കമാക്കല്‍ ചാക്കോ അബ്രാഹം.
നരിവേലിപ്പള്ളിയില്‍ നിന്നും ഇടവക ചേര്‍ന്നവര്‍
1) പുത്തന്‍പറമ്പില്‍ ചാക്കോ തൊമ്മന്‍.
2) അപ്പച്ചേരില്‍ മത്തായി മത്തായി.
3) മരുതുംകുഴിയില്‍ പൈലോ ഔസേപ്പ്
4) മരുതുംകുഴിയില്‍ പൈലോ എബ്രാഹം.
5) തെക്കേല്‍ ചാക്കോ പുന്നൂസ്.
6) തെക്കേല്‍ പുന്നൂസ് ചാക്കോ.
7) തെക്കേല്‍ പുന്നൂസ് ഔസേപ്പ്.
8) തൊണ്ടംമ്പള്ളില്‍ വര്‍ക്കി മത്തായി.
9) തൊണ്ടംമ്പള്ളില്‍ ഔസേപ്പ് ചാക്കോ.
10) ശവരിയാം തൊട്ടി തൊമ്മന്‍ ചാക്കോ.
11) ശവരിയാം തൊട്ടി തൊമ്മന്‍ വര്‍ക്കി.
12) പുത്തന്‍ പറമ്പില്‍ മത്തായി ഔസേപ്പ്
13) ശവരിയാം തൊട്ടി തൊമ്മന്‍ ഔസേപ്പ്
14) ശവരിയാം തൊട്ടി തൊമ്മന്‍ തൊമ്മന്‍.
15) പുത്തന്‍ പുരയില്‍ തൊമ്മന്‍ ജോസഫ്.
16) മരുതുംകുഴി പുത്തന്‍ പറമ്പില്‍ ഉതുപ്പ് ചാക്കോ.
17) വെട്ടിക്കാപ്പുഴ ചാക്കോ ചാക്കോ.
18) ഐക്കര പുത്തന്‍ പറമ്പില്‍ ഔസേപ്പ് വര്‍ക്കി.
19) പുളിയന്‍മാക്കല്‍ കുര്യന്‍ ദേവസ്യാ.
20) ഇളപ്പാനിക്കല്‍ ചാക്കോ മത്തായി.
21) കണ്ണന്‍ കുന്നേല്‍ കാരാട്ട് തൊമ്മന്‍ പോത്തന്‍.
പുന്നത്തുറ ഇടവകയില്‍നിന്നും ചേര്‍ന്നവര്‍
1) തോപ്പില്‍ പൊറ്റേടത്തില്‍ തൊമ്മന്‍ ഔസേപ്പ്.
2) വടക്കേതോപ്പില്‍ ഉലഹന്നാന്‍ ഉലഹന്നാന്‍.
3) തുണ്ടിയില്‍ കണ്ണംകുന്നേല്‍ വര്‍ക്കി തൊമ്മന്‍.
4) കരാട്ടില്ലത്ത് ഉലഹന്നാന്‍ തൊമ്മന്‍.
5) ഏറത്തു ചാക്കോ കുര്യന്‍.
മൂഴൂര്‍പ്പള്ളിയില്‍ നിന്നും ഇടവക ചേര്‍ന്നവര്‍
1) ചാമനാട്ടു് വര്‍ക്കി ഔസേപ്പ്.
9-06-41-ലെ 1230-ാം നമ്പര്‍ കല്പനപ്രകാരം ഇടവകയുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചു കൊണ്ട് ഒരു പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ചു. ബഹു.ഔസേപ്പച്ചന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് ഇടവകക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളും, പിടിയരിയും കൊടുത്തും,ആള്‍പ്പണിനടത്തിയും സാമ്പത്തിക നേട്ടമുണ്ടാക്കി പള്ളിക്കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നു. ദേവാലയം പരി.കന്യാമറിയത്തിന്റെ നാമധേയത്തില്‍ ആയിരിക്കണമെന്നുള്ള ആഗ്രഹമനുസരിച്ച് 1941 സെ.8-ാം തീയതി മാതാവിന്റെ ജനന തിരുന്നാള്‍ ദിവസം ദിവ്യബലി അര്‍പ്പിക്കുന്നതിനും തിരുന്നാള്‍ ആഘോഷിക്കുന്നതിനുമുള്ള അനുവാദത്തിനും അപേക്ഷിച്ചു. 18-08-41-ല്‍ 1778-ാംനമ്പരായി വന്ദ്യ പിതാവിന്റെ അനുവാദം ലഭിച്ചു. ഇങ്ങനെ 1941 സെ.8-ാം തീയതി പുതിയ പള്ളിയില്‍ ആദ്യമായി ദിവ്യബലിയര്‍പ്പിക്കുന്നതിനും,മാതാവിന്റെ ജനനത്തിരുന്നാള്‍ സാഘോഷം നടത്തുന്നത്തിനും സമീപ ഇടവകക്കാരും, നാട്ടുകാരും പരമാവധി സഹകരിച്ചു. തലേദിവസം (7-ാം തീയതി) സമീപ ദേവാലയങ്ങളില്‍ നിന്ന് ഘോഷയാത്രകള്‍ വന്നുചേരുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. 8-ാം തീയതി രാവിലെ കയ്യാലകത്ത് ബഹു. ഔസേപ്പച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ പള്ളി വെഞ്ചരിപ്പ് നടന്നു. 7- മണിയ്ക്ക് പെറ്റേടത്തില്‍ ബഹു ജോണച്ചന്‍ ദിവ്യബലി അര്‍പ്പിച്ചു. അന്ന് അദ്ദേഹം ദിവ്യബലിയ്ക്കുപയോഗിച്ച കാസായും, പീലാസായും ഈ പള്ളിയ്ക്ക് സംഭാവന നല്‍കിയെന്നത് സ്മരണീയമാണ്. അന്ന് തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ചത് വടക്കേല്‍ ബഹു. മത്തായിയച്ചനായിരുന്നു. സഹകാര്‍മ്മികരായി അയല്‍പള്ളികളിലെ വൈദികരെല്ലാം തന്നെയുണ്ടായിരുന്നു. കൂടാതെ മറ്റു റീത്തുകളിലെ പുരോഹിതരും സന്നിഹിതരായിരുന്നു. തിരുനാള്‍ പ്രസംഗം നടത്തിയ കയ്യാലകത്ത് ബഹു ഔസേപ്പച്ചന്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പേര് പള്ളിയ്ക്കിടാന്‍ തീരുമാനിച്ചതിന്റെ ഔചിത്യത്തെകുറിച്ചും അതുവഴി ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ചും ഊന്നിപറഞ്ഞു. ബഹുമാനപ്പെട്ടവരായ മണ്ണൂര്‍പള്ളി വികാരി യൗസേപ്പച്ചന്‍, മറ്റക്കരപള്ളി വികാരി നടുവത്തേട്ട് കുര്യാച്ചന്‍, മറ്റക്കര, നരിവേലി തുടങ്ങിയ പള്ളികളിലെ അസിസ്റ്റ്ന്റ് വികാരിമാര്‍, മുന്‍ വികാരിമാര്‍ , കുടകശ്ശേരില്‍ ബ. അവിരാ അച്ചന്‍, ചുണ്ടെവാലേല്‍ ജേക്കബ് അച്ചന്‍, പടിഞ്ഞാറേക്കുറ്റ് സക്കറിയാ അച്ചന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം തിരുന്നാള്‍ കര്‍മ്മങ്ങള്‍ കൂടുതല്‍ ഭക്തിനിര്‍ഭരവും, അനുഗ്രഹപ്രദവും, മിഴിവുറ്റതും ആക്കിത്തീര്‍ത്തു. തിരുന്നാളിന് ഇടവകക്കാരും, അയല്‍ ഇടവകക്കാരും മറ്റാളുകളും നേര്‍ച്ചകാഴ്ചയായി കൊണ്ടുവന്ന കാര്‍ഷികോല്‍പ്പന്നങ്ങളും മറ്റു വസ്തുകളും ലേലം ചെയ്തു കൊടുത്തു. അതുവഴി പള്ളിയ്ക്ക് ഒരു നല്ല തുക ലഭിച്ചു. തിരുനാള്‍ ദിവസം ഇത് ഇന്നും തുടര്‍ന്നു പോരുന്നു. ഇത് ഈ ദേശവാസികളുടെ ദൈവത്തോടും ദേവാലയത്തോടുമുള്ള ഭയഭക്തികളുടെ നിദര്‍ശനമാണല്ലോ. 
1941 ഒക്.5-ാം തീയതി വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിച്ചു. തുടര്‍ന്നു കൂടിയ പൊതുയോഗത്തില്‍ കൈക്കാരന്മാരായി തോപ്പില്‍ തൊമ്മന്‍ ഔസേപ്പ്, മണ്ണനാല്‍ വിന്‍സെന്റ് ചാക്കോ എന്നിവരെ തെരെഞ്ഞെടുത്തു. കപ്യാരായി പേണ്ടാനത്ത് ഔസേപ്പ് തോമസും, കണക്കനായി പുളിങ്ങാത്തില്‍ മാണി തോമസും, പാട്ടുകാരായി വടക്കേക്കുഴിക്കാട്ടുമറ്റത്തില്‍ മത്തായി ഔസേപ്പും നിയമിതരായി. പള്ളിയുടെ വരവിനങ്ങളായി തേങ്ങാ, റബ്ബര്‍, കുരുമുളക്, നെല്ല്, കപ്പ, ഇഞ്ചി, മഞ്ഞള്‍ മുതലായ കാര്‍ഷികോല്‍പന്നങ്ങളും, പിടിയരിയും പിരിച്ചെടുത്തിരുന്നു. ഈ പിരിവ് 1956- വരെ തുടര്‍ന്നുകൊണ്ടിരുന്നു. 
1941 സെ. 8- ാം തീയതി പരിശുദ്ധമാതാവിന്റെ തിരുനാളഘോഷങ്ങള്‍ക്കുശേഷം വന്ദ്യമെത്രന്റെ, എല്ലാ ഞായാറാഴ്ചകളിലും, കടമുള്ള തിരുനാളുകളിലും, നരിവേലി പള്ളി വികാരി ഇവിടെ ദിവ്യബലിയര്‍പ്പിക്കണമെന്നുള്ള കല്പന, ഇടവകക്കാരെ അറിയിച്ചു. ആയതിലേയ്ക്ക് പ്രതിമാസം 7 രൂപവച്ച് ഒരു കൊല്ലത്തേയ്ക്ക് ശമ്പളം കൊടുക്കുന്നതിന് 12 പേര്‍ സന്നദ്ധരായി. ഈ പള്ളി ഒരു ഇടവകയായി അംഗീകരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. ഈ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമുതല്‍ തലപള്ളികളില്‍ പിരിവുകൊടുക്കാത്തതുമൂലം ഉണ്ടായ കുടിശിക പിരിച്ച് അരമനയില്‍ ഏല്‍പ്പിക്കാമെന്നുള്ള വ്യവസ്ഥയില്‍ ഒരു ഇടവകയായി അംഗീകരിക്കുന്ന കല്പന 1942 ഫെ. 24 -ാം തീയതി വന്ദ്യപിതാവില്‍ നിന്നും ലഭിച്ചു. അതനുസരിച്ച് 10-03-42 ലെ 551-ാം നമ്പര്‍ കല്പന പ്രകാരം ഇടവക പള്ളിയായി അംഗീകരിച്ചു. അതുവരെ ഇവിടെ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന നരിവേലിപള്ളി വികാരിയെ തന്നെ ഇവിടുത്തെ വികാരിയായി നിയോഗിയ്ക്കുകയും ചെയ്തു. ഈ പള്ളി സ്ഥലത്തിന്റെ മുന്‍ ഉടമയായിരുന്ന ചേപ്പുംപാറ മാണി ഔസേപ്പിന്റെ മാതാവ് മരിച്ചപ്പോള്‍ അവരുടെ ശവസംസ്‌ക്കാരം പ്രത്യേക അനുവാദ പ്രകാരം അന്നുതന്നെ നടത്തി. അന്നാണ് സിമിത്തേരിയുടെ വെഞ്ചെരിപ്പു കര്‍മ്മവും നടത്തിയത്. ഈ ഇടവകയ്ക്ക് അതിരുനിര്‍ണ്ണയിച്ച് അതിനുള്ളില്‍ താമസിക്കുന്നവരെ ഇടവക ചേര്‍ത്തു കല്പന ഉണ്ടാകണമെന്ന് അഭിവന്ദ്യ പിതാവിന്റെ പക്കല്‍ അപേക്ഷിച്ചു